18 August Saturday

ബിജെപി നേതാവ് മാലയിട്ട അംബേദ്കര്‍ പ്രതിമ ദളിതര്‍ ശുദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ലക്‌നൗ > ബിജെപി നേതാവ് മാലയിട്ട അംബേദ്കര്‍ പ്രതിമ ദളിത് അഭിഭാഷകര്‍ ശുദ്ധീകരിച്ചു.ബിജെപി ഉത്തര്‍ പ്രദേശ് സംസ്ഥാന സെക്രട്ടറി സുനില്‍ ബന്‍സാല്‍ മാലയിട്ട് ആദരിച്ചതിനെത്തുടര്‍ന്നാണ് ഡോ. ബിആര്‍ അംബേദ്കറിന്റെ പ്രതിമ അഭിഭാഷകര്‍ ചേര്‍ന്ന് പാലും ഗംഗാജലവുമൊഴിച്ച് ശുദ്ധീകരിച്ചത്.
ദളിതുകള്‍ക്കെതിരായ നിലപാടുകള്‍ മാത്രം സ്വീകരിക്കുന്ന ചരിത്രമാണ് ബിജെപി സര്‍ക്കാരിന്റേത്.

അംബേദ്കറുമായോ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുമായോ ബിജെപിക്ക് യാതൊരു ബന്ധവുമില്ല. സ്വന്തം പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് ഇവര്‍ അംബേദ്കറിന്റെ പേര് ഉപയോഗിക്കുന്നത്. ദളിതരെ ഒറ്റപ്പെടുത്തുന്ന നിലപാടുകളാണ് ബിജെപി സ്വീകരിച്ചിട്ടുളളത്.

തൊട്ടുകൂടായ്മ പോലുള്ള അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന അംബേദ്കറിന്റെ പേര് ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. അഭിഭാഷകരിലൊരാള്‍ പറഞ്ഞു. ജില്ല കോടതിയുടെ സമീപത്തുള്ള പ്രതിമ ബന്‍സാല്‍ ഹാരാര്‍പ്പണം നടത്തിയതോടെ അശുദ്ധമായെന്നും അതിനാലാണ് തങ്ങള്‍ ശുദ്ധികലശം നടത്തുന്നതെന്നുമായിരുന്നു അഭിഭാഷകരുടെ വിശദീകരണം.

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെയാണ് സഹാരണ്‍പൂരില്‍ കലാപങ്ങള്‍ ഉണ്ടായതെന്നും   ഇവര്‍ ആരോപിക്കുന്നുണ്ട്.







 

പ്രധാന വാർത്തകൾ
Top