26 September Wednesday

ധാബോൽക്കർ വധത്തിന‌് ഇന്ന‌് 5 വർഷം; പ്രധാന പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


മുംബൈ
പുരോഗമന ചിന്തകനും അന്ധവിശ്വാസങ്ങൾക്കെതിരായ  പോരാളിയുമായ നരേന്ദ്ര ധാബോൽക്കറിനെ വെടിവച്ചുകൊന്ന കേസിൽ പ്രധാന പ്രതിയെ സിബിഐ അറസ്റ്റ‌് ചെയ‌്തു‌. സച്ചിൻ പ്രകാശ‌് റാവു അന്ദുറേ എന്നയാളെയാണ‌് ഔറംഗാബാദിൽനിന്ന‌് അറസ്റ്റിലായത‌്. കൊലനടന്ന‌് അഞ്ച‌് വർഷത്തിനുശേഷമാണ‌് പ്രധാന പ്രതി പിടിയിലാകുന്നത‌്.

  2013 ആഗസ‌്ത‌് 20ന‌് മകൾക്കൊപ്പം പ്രഭാതസവാരിക്കിറങ്ങിയ ധാബോൽക്കറെ ബൈക്കിലെത്തിയസംഘം വെടിവച്ചുവീഴ‌്ത്തിയത‌്.  
സച്ചിൻ പ്രകാശ‌് റാവു അന്ദുറേയാണ‌് ധബോൽക്കർക്ക‌് നേരെ വെടിയുതിർത്തതെന്ന‌് സിബിഐ പറഞ്ഞു. ഇയാൾക്ക‌് കർണാടകയിലും മഹാരാഷ‌്ട്രയിലും വിവിധ കേന്ദ്രങ്ങളിൽ നിന്ന‌് തോക്ക‌് ഉപയോഗിക്കാനുള്ള വിദഗ‌്ധ പരിശീലനം കിട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട‌് അന്വേഷണം നടക്കുകയാണെന്നും സിബിഐ കോടതിയെ അറി
യിച്ചു.

ധാബോൽക്കറിന്റെയും ഗോവിന്ദ‌് പൻസാരയുടെയും കൊലപാതക കേസ‌് അന്വേഷണത്തിലെ അനാസ്ഥക്കെതിരെ ബോംബെ ഹൈക്കോടതി
രംഗത്തെത്തിയതിന‌് പിന്നാലെയാണ‌് അറസ‌്റ്റ‌്. മുമ്പ‌് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ സാരംഗ‌് അകോൽക്കർ, വിനയ‌് പവാർ എന്നിവരാണ‌്
ധാബോൽക്കറെ വെടിവച്ചതെന്ന‌് പറഞ്ഞിരുന്നു.  വെടിവെച്ച രണ്ടുപേരിൽ ഒരാൾ  അന്ദുറേ ആണെന്നാണ‌് സിബിഐയുടെ ഇപ്പൊഴത്തെ വിശദീകരണം. തീവ്രഹിന്ദു സംഘടനാ പ്രവർത്തകരാണ‌് ധബോൽക്കർ വധവുമായി അറസ‌്റ്റിലായവരിൽ ഭൂരിഭാഗവും.

പ്രധാന വാർത്തകൾ
Top