20 November Tuesday

ജനപ്രതിനിധിയുമായി ബന്ധപ്പെട്ട പരാതിയില്‍ കേന്ദ്രനേതൃത്വം ഇടപെട്ടെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

ന്യൂഡല്‍ഹി> കേരളത്തിലെ ഒരു ജനപ്രതിനിധിയെക്കുറിച്ചുള്ള പരാതിയിന്മേല്‍ പാര്‍ടി കേന്ദ്രനേതൃത്വം ഇടപെടുകയും എടുക്കേണ്ട നടപടി  സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തുവെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പത്രക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രനേതൃത്വത്തില്‍നിന്ന് ഇത്തരം ഇടപെടലൊന്നും ഉണ്ടായിട്ടില്ല.

ഇത്തരം പരാതികള്‍ ഉയര്‍ന്നാല്‍, പതിവ് നടപടിക്രമം അനുസരിച്ച് ബന്ധപ്പെട്ട സംസ്ഥാനകമ്മറ്റിയാണ് കൈകാര്യം ചെയ്യേണ്ടത്; അതിനാല്‍ ഈ സംഭവം കേരള സംസ്ഥാനകമ്മിറ്റിയാണ് കൈകാര്യം ചെയ്യേണ്ടത്-പത്രക്കുറിപ്പില്‍ പറഞ്ഞു.

 


പ്രധാന വാർത്തകൾ
Top