21 September Friday

ഗുജറാത്തില്‍ പശുവിന്റെ കുത്തേറ്റ് ബിജെപി എംപി ഗുരുതരാവസ്ഥയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

അഹമ്മദാബാദ് > ഗുജറാത്തില്‍ പശുവിന്റെ കുത്തേറ്റ ബിജെപി എംപിയുടെ നില ഗുരുതരമായി തുടരുന്നു. തലസ്ഥാനമായ ഗാന്ധിനഗറിലെ തെരുവ് പശുവാണ് ബിജെപിയുടെ ലോക്‌സഭാംഗമായ പാഠനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയെ ആക്രമിച്ചത്. ഇന്നലെയാണ് സംഭവമുണ്ടായത്. എംപിയുടെ വാരിയെല്ലിനും തലക്കുമാണ് പരിക്കേറ്റിരിക്കുന്നത്.

ഗുജറാത്തില്‍ ഗോഹത്യ നടത്തുന്നവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ നിയമമുണ്ട്.  ആവശ്യമായ തീറ്റ കൊടുക്കാന്‍ സാധിക്കാത്തതിനാലും കറവ വറ്റുന്നതിന്റെയും അടിസ്ഥാനത്തില്‍ കാലികളെ നഗരത്തില്‍ മേയാന്‍ വിടുകയാണ് ഉടമകള്‍ ചെയ്യുന്നത്.  ഇത് വലിയ പ്രശ്‌നമായി നിലനില്‍ക്കുന്ന സാഹചര്യമാണ്  നിലവിലുള്ളത്‌

നേരത്തെ ഗുജറാത്തിലെ തെരുവുപശുശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി യും ആവശ്യപ്പെട്ടിരുന്നു.





 


പ്രധാന വാർത്തകൾ
Top