15 October Monday

കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കള്‍ തോറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

ന്യൂഡല്‍ഹി > ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വന്‍തോക്കുകള്‍ക്കെല്ലാം തോല്‍വി. ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുന്‍ പിസിസി അധ്യക്ഷന്‍ അര്‍ജുന്‍ മോദ്വാഡിയ, മുതിര്‍ന്ന നേതാവ് ശക്തിസിങ് ഗോഹില്‍, മുന്‍ മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന്റെ മകന്‍ സിദ്ധാര്‍ത്ഥ ചിമന്‍ഭായ്, മുന്‍ മുഖ്യമന്ത്രി അമര്‍സിങ് ചൌധരിയുടെ മകന്‍ തുഷാര്‍ അമര്‍സിങ് തുടങ്ങിയവരെല്ലാം തോറ്റു.  പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ മുഖങ്ങള്‍ തേടേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്. അംമ്രോഹിയില്‍ നിന്നുള്ള പട്ടേല്‍ വിഭാഗം നേതാവ് പരേഷ് ധനാനി, ഖേല്‍ബ്രഹ്മയില്‍നിന്ന് ജയിച്ച ആദിവാസി വിഭാഗം നേതാവ് അശ്വിന്‍ കോട്വാല്‍ തുടങ്ങിയവരാണ് പരിഗണനയില്‍.

പോര്‍ബന്ദറില്‍ അര്‍ജുന്‍ മോദ്വാഡിയ 1855 വോട്ടുകള്‍ക്ക് ബിജെപിയുടെ ബാബു ബൊക്കിരിയയോട് തോറ്റു. ബിജെപി ബോധപൂര്‍വം രംഗത്തിറക്കിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെല്ലാം ചേര്‍ന്ന് രണ്ടായിരത്തിലേറെ വോട്ട് നേടിയതാണ് മോദ്വാഡിയക്ക് തിരിച്ചടിയായത്. മാണ്ഡ്വി മണ്ഡലത്തില്‍ ശക്തിസിങ് ഗോഹില്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ക്ക് ബിജെപിയുടെ വീരേന്ദ്രസിങ് ജഡേജയോട് തോറ്റു. മഹുവ മണ്ഡലത്തില്‍ തുഷാര്‍ അമര്‍സിങ് 6433 വോട്ടുകള്‍ക്ക് ബിജെപിയുടെ മോഹന്‍ഭായ് ദാന്‍ജിഭായിയോടാണ് തോറ്റത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top