16 November Friday

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് ഐടി സെല്‍ അംഗം അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

ന്യൂഡല്‍ഹി > സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് ഐടി സെല്‍ അംഗത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് ഐടി സെല്‍ മാനാജര്‍ ചിരാഗ് പട്‌നായിക്കിനെയാണ് (36) നോര്‍ത്ത് അവന്യുവില്‍ നിന്നും  പൊലീസ് അറസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസ് ഐടി സെല്ലില്‍ ഒപ്പം ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് പട്‌നായിക്ക് പീഡിപ്പിച്ചത്. ജൂലൈ മൂന്നിന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരാതി പ്രകാരം ഇയാള്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ വെച്ച് ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തൊഴിലിടത്ത് മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും  ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഐടി സെല്ലില്‍ നിന്ന് രാജിവച്ച് പോകുകയായിരുന്നു. തൊഴിലിടത്തേറ്റ പീഡനപരാതി കേള്‍ക്കാന്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീമിന്റെ മേധാവിയായ ദിവ്യ സ്പന്ദന തയ്യാറാവാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കിയത്.

ഡല്‍ഹി പൊലീസ് കമ്മീഷണറായ അമുല്യ പട്‌നായിക്കിനും  മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടി ഇ-മെയില്‍ മുഖാന്തരം  പരാതി അയക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് നടപടി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top