19 December Wednesday

കശ‌്മീരിൽ ബസ‌് കൊക്കയിലേക്ക‌് മറിഞ്ഞ‌് 11 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

ശ്രീനഗർ > ജമ്മു കശ‌്മീരിലെ പൂഞ്ച‌് മേഖലയിൽ നിയന്ത്രണം വിട്ട ബസ‌് 100 മീറ്റർ താഴ‌്ചയിലേക്ക‌് മറിഞ്ഞ‌് 11 പേർ മരിച്ചു. നിരവധി പേർക്ക‌് പരിക്കേറ്റു. ലൊറാനിൽനിന്ന‌് പൂഞ്ചിലേക്ക‌് വരികയായിരുന്ന ബസാണ‌് അപകടത്തിൽപ്പെട്ടത‌്. ബസ‌് അമിത വേഗതയിൽ റോഡിലെ വളവിലൂടെ സഞ്ചരിച്ചതാണ‌് അപകടത്തിനിടയാക്കിയതെന്ന‌് പൊലീസ‌് അധികൃതർ പറഞ്ഞു. വീഴ‌്ചയിൽ ബസ‌് പൂർണമായും തകർന്നു.


പ്രധാന വാർത്തകൾ
Top