21 September Friday

ത്രിപുരയിൽ കിരാതവാഴ്‌ച തുടരുന്നു; സിപിഐ എം പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

അഗർത്തല > ത്രിപുരയിൽ ഇടതുമുന്നണി പ്രവർത്തകർക്കു നേരെ തുടരുന്ന അക്രമത്തിൽ ഒരു സിപിഐ എം പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. സിപിഐ എം പ്രവർത്തകൻ പ്രദീപ് ദേബ്‌ബർമയെ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്‌ടി ക്രിമിനലുകളാണ്‌ കൊലപ്പെടുത്തിയത്‌. പ്രദീപ്‌ ദേബ്‌ബർമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വെള്ളത്തിലെറിയുകയായിരുന്നു.

മണിക്‌ സർക്കാർ പ്രദീപ്ദേബ്‌ബർമയുടെ വീട്ടിൽ

മണിക്‌ സർക്കാർ പ്രദീപ്ദേബ്‌ബർമയുടെ വീട്ടിൽ



ആദിവാസി യുവജന സംഘടനയിലെ സജീവസാന്നിധ്യമായ പ്രദീപ്‌ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കായി പ്രചരണ രംഗത്തുണ്ടായിരുന്നു. ഐപിഎഫ്‌ടിക്ക്‌ സ്വാധീനമുള്ള ആദിവാസി മേഖലകളിലെ പ്രദീപിന്റെ പ്രവർത്തനമാണ്‌ അദ്ദേഹത്തെ ഐപിഎഫ്‌ടിയുടെ ‘നോട്ടപ്പുള്ളി’യാക്കി മാറ്റിയത്‌.

ജൂൺ രണ്ടിന്‌ ഐപിഎഫ്ടി ക്രിമിനലുകൾ പ്രദീപിനെ പൊതുസ്ഥലത്തുനിന്ന്‌ പരസ്യമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്നലെയാണ്‌ മൃതദേഹം കണ്ടെടുത്തത്‌. അവശതയിലായ വിധവയായ അമ്മയുടെ ഏക ആശ്രയമായിരുന്നു പ്രദീപ്‌.

പാർടി പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുൻമുഖ്യമന്ത്രിയുമായ മണിക്‌ സർക്കാർ പ്രദീപിന്റെ വീട് സന്ദർശിച്ചു. പ്രദീപിന്റെ അമ്മയ്‌ക്ക്‌ സിപിഐ എം സംരക്ഷണം നൽകുമെന്ന്‌ മണിക്‌ സർക്കാർ ഉറപ്പുനൽകി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top