21 September Friday

കശ്മീരിലെ സൈനിക ഇടപെടൽ : ബിജെപി മുതലെടുപ്പുരാഷ്ട്രീയം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018


ന്യൂഡൽഹി
കശ്മീരിലെ സൈനിക ഇടപെടലുകളെ പ്രകീർത്തിച്ചുള്ള രാഷ്ട്രീയമുതലെടുപ്പുശ്രമത്തിന് ബിജെപി തുടക്കമിട്ടു. കോൺഗ്രസ് രാജ്യസഭാ നേതാവ് ഗുലാംനബി ആസാദിന്റെ ചില പരാമർശങ്ങൾ ഉപയോഗപ്പെടുത്തിയാണ് ബിജെപിയുടെ ഈ നീക്കം. കശ്മീരിലെ സംഘർഷങ്ങളിൽ തീവ്രവാദികളേക്കാൾ കൂടുതൽ സാധാരണക്കാർ കൊല്ലപ്പെടുന്നുവെന്ന് ഗുലാംനബി പറഞ്ഞിരുന്നു. ഗുലാംനബിയുടെ പരാമർശം സേനയോടുള്ള അവഹേളനമാണെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഇതിനോട് പ്രതികരിക്കാൻ തയ്യാറാകണമെന്നും രവിശങ്കർ പറഞ്ഞു.

രാഹുൽ കോൺഗ്രസ് അധ്യക്ഷനായശേഷം രാജ്യസുരക്ഷയോടുള്ള കോൺഗ്രസ് വീക്ഷണത്തിൽ മാറ്റംവന്നതായി രവിശങ്കർ പറഞ്ഞു. രാഹുലിന്റെ
നേതൃത്വത്തിൽ പരിശീലിപ്പിക്കപ്പെട്ട പുതിയൊരു ഗുലാംനബിയാണിത്. ഇന്ത്യയോടുള്ള കോൺഗ്രസിന്റെ വിദ്വേഷമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ലഷ്കർപോലുള്ള ഭീകരസംഘടനകളുടെ സ്വരത്തിലാണ് കോൺഗ്രസ് സംസാരിക്കുന്നത്. തീവ്രവാദികളെ പിന്തുണയ്ക്കുന്നവർ ഗുലാംനബിയുടെ പ്രസ്താവനയിൽ സന്തുഷ്ടരാണെന്നും രവിശങ്കർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top