23 September Sunday

ആർഎസ്എസ് പ്രതിനിധിസഭ ഇന്നുമുതൽ ; ഹിന്ദുത്വനയങ്ങൾ തീവ്രമാക്കുമെന്ന് സൂചന

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


നാഗ്പൂർ > നേതൃത്വത്തിൽ അഴിച്ചുപണി ലക്ഷ്യമിട്ട് ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ വെള്ളിയാഴ്ച തുടങ്ങും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തസാഹചര്യത്തിൽ ഇന്ത്യയെ 'ഹിന്ദുത്വരാജ്യമാക്കാനുള്ള' നയങ്ങൾക്ക് പ്രതിനിധിസഭ രൂപം നൽകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി തീവ്രഹിന്ദുത്വവാദിയായ ഭയ്യാജി ജോഷിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനും നീക്കമുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നാഗ്പൂരിലെ ആസ്ഥാനത്താണ് അഖില ഭാരതീയ പ്രതിനിധിസഭ. മൂന്നുദിവസം നീളുന്ന സമ്മേളനത്തിൽ 1500 പേർ പങ്കെടുക്കും. ബിജെപി പ്രസിഡന്റ് അമിത് ഷാ, ജനറൽസെക്രട്ടറി രാം മാധവ് എന്നിവരും സംബന്ധിക്കും. രാമക്ഷേത്ര നിർമാണം, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ ചർച്ചാവിഷയമായേക്കുമെന്നും സൂചനയുണ്ട്. സർകാര്യവാഹകുമാരുടെ എണ്ണം രണ്ടായി ഉയർത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഏറെ അടുപ്പം പുലർത്തുന്ന ഭയ്യാജി ജോഷിയെ സർസംഘ് ചാലകാക്കാനാണ് നീക്കം. അതിനിടെ, വിശ്വഹിന്ദു പരിഷത്ത് അന്തർദേശീയ പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ സംഘപരിവാറിലെ സ്ഥാനങ്ങളിൽനിന്ന് നീക്കുമെന്നും റിപ്പോർട്ടുണ്ട്. നേരത്തെ തൊഗാഡിയയെ വിഎച്ച്പി നേതൃസ്ഥാനത്ത്നിന്ന് നീക്കാൻ ആർഎസ്എസ് ശ്രമം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആർഎസ്എസ് നേതാവുമായ ദത്താത്രേയ ഹൊസബെല്ലയും ചേർന്നാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top