Top
19
Monday, February 2018
About UsE-Paper

അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജറുസലേം യാത്ര; നാഗാലാന്‍ഡില്‍ മതം വെച്ച് വോട്ടു പിടിക്കാനൊരുങ്ങി ബിജെപി

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > മതം വെച്ച് വോട്ടു പിടിക്കാനൊരുങ്ങി വീണ്ടും ബിജെപി. നാഗാലാന്‍ഡില്‍ അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യാനികള്‍ക്ക് സൗജന്യമായി ജെറുസലേമിലേക്ക് യാത്ര പോകാന്‍ അവസരമൊരുക്കുമെന്നാണ് ബിജെപിയുടെ പുതിയ തെരഞ്ഞെടുപ്പ് വാഗ്ദാനം.

ബിജെപി അധികാരത്തിലെത്തിയാല്‍ നാഗാലാന്‍ഡിലെ ക്രിസ്ത്യാനികള്‍ക്ക് ജറുസലേം സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുമെന്ന് ബിജെപി വക്താവ് ജെയിംസ് വിസോ പറഞ്ഞു.

നാഗാലാന്‍ഡിലെ ക്രിസ്തുമത വിശ്വാസികള്‍ക്കാ മാത്രമാണ് ബിജെപി വാഗ്ദാനം നല്‍കിയിരിക്കുന്നത്. നാഗാലാന്‍ഡിലെ ജനസംഖ്യയില്‍ 88 ശതമാനവും ക്രിസ്തുമത വിശ്വാസികളാണ്. ഇവരുടെ പിന്തുണലഭ്യമാക്കാനാണ്  പുതിയ വാഗ്ദാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ മാസം 27 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ വിവാദ തെരഞ്ഞെടുപ്പ് വാഗ്ദാനം.

ഹജ്ജ് തീര്‍ഥാടനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്‌സിഡി നിര്‍ത്തലാക്കി ഒരുമാസം പിന്നിടുന്നതിനിടെയാണ് പുതിയ വാഗ്ദാനമെന്നതാണ് ശ്രദ്ദേയം.
 

Related News

കൂടുതൽ വാർത്തകൾ »