18 June Monday

കർണാടക തെരെഞ്ഞെടുപ്പ്‌: ലോക്‌സഭയിലും ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday May 21, 2018

ന്യൂഡൽഹി > ബി എസ് െയദ്യൂരപ്പയും ബി ശ്രീരാമലുവും രാജിവച്ചതോടെ ലോക്സഭയിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായി. കർണാടക നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പാണ് ഇരുവരും ലോക്സഭാംഗത്വം രാജിവച്ചത്.

ഇതോടെ ബിജെപി അംഗസംഖ്യ 273ൽ നിന്ന് 271 ആയി. ഭൂരിപക്ഷത്തിനാവശ്യമുള്ളത‌് 272 അംഗങ്ങളാണ്. രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷമില്ല. ഉപതെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടിരുന്നു. കർണാടകയിൽ ഭൂരിപക്ഷം തികക്കാനുള്ള നാടകങ്ങൾക്കൊടുവിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ 55ാം മണിക്കൂറിൽ യെദ്യൂരപ്പക്ക്‌ മുഖ്യമന്ത്രി സ്ഥാനം രാജിവക്കേണ്ടി വന്നിരുന്നു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top