21 July Saturday

മുസ്ലിങ്ങള്‍ പേടിക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന് ബിജെപി സ്ഥാനാര്‍ഥി; താടിയും തൊപ്പിയുമുള്ളവര്‍ മിണ്ടരുതെന്നും ഭീഷണി

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017

അഹമ്മദാബാദ് > മുസ്ലിങ്ങള്‍ പേടിക്കുന്നതിനാണ് താന്‍ മത്സരിക്കുന്നതെന്ന് ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഭീഷണി. ദബോയിയിലെ ബിജെപി സ്ഥാനാര്‍ഥിയായ ശൈലേഷ് സൊട്ടയാണ് തെരഞ്ഞെടുപ്പു പ്രചരണ വേദിയില്‍ വര്‍ഗീയ പരാമര്‍ശത്തിലൂടെ ഭീഷണി മുഴക്കിയത്. ഹിന്ദുക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

' ഞാന്‍ ജനിച്ച രാജ്യത്തിനുവേണ്ടി പോരാടാന്‍ ഞാന്‍ തയ്യാറാണ്. 90% വരുന്ന ഭൂരിപക്ഷത്തിനുവേണ്ടി ഞങ്ങള്‍ പോരാടും. 10% വരുന്ന ന്യൂനപക്ഷം മിണ്ടിപ്പോകരുത്'; സൊട്ട പറഞ്ഞു. ഗുജറാത്തില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ്‌ സ്ഥാനാര്‍ഥിയുടെ പരാമര്‍ശം. തൊപ്പിയും താടിയും വെച്ചവര്‍ മിണ്ടാനോ കണ്ണുതുറക്കാനോ പാടില്ലെന്നും സൊട്ട ഭീഷണിപ്പെടുത്തിയതായി ടൈംസ് നൗ റിപ്പോര്‍ട്ടറും പറഞ്ഞു

' ആള്‍ക്കൂട്ടത്തിനിടയില്‍ ഏതെങ്കിലും ദാദമാര്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ ഞാന്‍ പറയുന്നതുകൊണ്ട് അവര്‍ ഒന്നും വിചാരിക്കരുത്. പൊതുവേദിയില്‍ ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്. 10 ശതമാനത്തിനു വേണ്ടി എനിക്ക് വാ മൂടിക്കെട്ടാനാകില്ല. അവര്‍ എന്തൊക്കെ മോശം കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ അതെല്ലാം അവസാനിപ്പിക്കണം.

ശാന്തി കമ്മിറ്റിയുടെ യോഗം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. തനിക്ക് ബിജെപി സ്ഥാനാര്‍ഥിയെ പേടിയാണെന്ന് ഒരാള്‍ പറഞ്ഞു. അവര്‍ക്ക് പേടിയുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി മാത്രമാണ് ഇവിടെ നില്‍ക്കുന്നത്. താടി ധരിച്ചവരും സാമൂഹിയ വിരുദ്ധരും പേടിക്കണം. കണ്ണ് തുറക്കാനാകരുത് അവര്‍ക്കെന്നും സൊട്ട പറഞ്ഞു



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top