ബിജെപി നേതാവ് ദളിത് യുവതിയെ ബലാത്സംഗം ചെയ്തു

ഭോപാല്‍ > സഹായം അഭ്യര്‍ഥിച്ചെത്തിയ ദളിത് യുവതിയെ ബിജെപി നേതാവും കൂട്ടാളികളും കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ മൊറീനയിലാണ് സംഭവം. ബിജെപി നേതാവ് ഭോജ്പാല്‍ ജാദോനും കൂട്ടാളികളുമാണ് തിങ്കളാഴ്ച യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. കുടുംബത്തെ ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്ന് പ്രലോഭിപ്പിച്ചാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
യുവതിയുടെ പരാതിയില്‍ ഭോജ്പാല്‍ ജാദോന്‍, കൂട്ടാളികളായ ഭാഗ്ചന്ദ്, ജിതേന്ദ്ര എന്നിവര്‍ക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മുപ്പത്തഞ്ചുകാരിയാണ് പീഡനത്തിന് ഇരയായത്. ഹത്രിയ ഗ്രാമത്തിലുള്ള യുവതി ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്കുള്ള റേഷന്‍കാര്‍ഡിനായാണ് റേഷന്‍കട നടത്തുന്ന സൊസൈറ്റിയുടെ തലവനായ ഭോജ്പാല്‍ ജാദോന്റെ സഹായംതേടിയത്.
കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതിയെ നേതാവും കൂട്ടരും ഭീഷണിപ്പെടുത്തി. എന്നാല്‍, യുവതി സംഭവം ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.











0 comments