12 December Wednesday

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനഹിതം അട്ടിമറിച്ച് തൃണമൂല്‍

സ്വന്തം ലേഖകൻUpdated: Friday May 18, 2018

കൊൽക്കത്ത>ആക്രമപരമ്പരകളിലൂടെ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഹസനമാക്കിയ തൃണമൂൽ കോൺഗ്രസിന് ജനവിധിക്കുമേൽ സാങ്കേതിക ജയം. വോട്ടർമാരെ വ്യാപകമായി ആട്ടിപ്പായിച്ച ജില്ലകളിൽ വോട്ടെണ്ണിയപ്പോൾ തൃണമൂൽ മുമ്പിൽ. 48650 പഞ്ചായത്തുകളിൽ 16814ഉം എതിർസ്ഥാനാർഥികളെ നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിക്കാതെ തൃണമൂൽ മസിൽ പവറിലൂടെ സ്വന്തമാക്കിയിരുന്നു.

3059 പഞ്ചായത്ത് സമിതികളിൽ  9217ലും എതിർസ്ഥാനാർഥികളെ പത്രിക സമർപ്പിക്കാൻ അനുവദിച്ചിരുന്നില്ല. വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലും പ്രതിപക്ഷപാർടി പ്രവർത്തകരെ വ്യാപകമായി ആട്ടിപ്പായിച്ച് തൃണമൂൽ അക്രമം സൃഷ്ടിക്കുകയായിരുന്നു. ജനാധിപത്യ ധ്വംസനത്തിലൂടെ തദ്ദേശ ഭരണസ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ തൃണമൂലിന് വഴിയൊരുക്കിയ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ്ു ഫലം പൂർണമായി പുറത്തുവന്നിട്ടില്ല.
 

പ്രധാന വാർത്തകൾ
Top