19 December Wednesday

അക്കൗണ്ട‌് വിവരം ഭാര്യക്ക്‌ നൽകിയ ബാങ്കിന‌് പിഴ

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

അഹമ്മദാബാദ‌് > ഭർത്താവിന്റെ അക്കൗണ്ട‌് വിവരങ്ങൾ ഭാര്യയ‌്ക്ക‌് നൽകിയ ഇന്ത്യൻ ഓവർസീസ‌് ബാങ്കിന‌് ഉപഭോക്തൃകോടതി പിഴയിട്ടു. അക്കൗണ്ട‌് ഉടമയുടെ സമ്മതമില്ലാതെ വിവരങ്ങൾ കൈമാറിയതിന‌് പതിനായിരം രൂപ ബാങ്ക‌് പരാതിക്കാരന‌് നൽകണമെന്നാണ‌് വിധി. അഹമ്മദാബാദ‌് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെതാണ‌് നടപടി. ദിനേശ‌് പംനാനിയാണ‌് പരാതിക്കാരൻ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top