Top
18
Monday, December 2017
About UsE-Paper

ബാബറി മസ്ജിദ് തര്‍ക്കഭൂമി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Tuesday Dec 5, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി>ബാബറി മസ്ജിദ് തര്‍ക്കഭൂമി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അപ്പീല്‍ സമര്‍പ്പിച്ച് ഏഴുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ച് ഉച്ചയ്ക്ക് ശേഷം അപ്പീലുകള്‍ പരിഗണിക്കും.

അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ല വിരാജ്മനിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളാണ് പരിഗണിക്കുന്നത്.

സുന്നി വഖഫ് ബോര്‍ഡും അഖിലഭാരത ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയുമാണ് തര്‍ക്കസ്ഥലത്തില്‍ അവകാശമുന്നയിക്കുന്നത്. തര്‍ക്കപ്രദേശത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും, മുസ്ലിംപളളി തൊട്ടടുത്ത മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് സ്ഥാപിച്ചാല്‍ മതിയെന്നുമാണ് ഷിയാ വഖഫ് ബോര്‍ഡിന്‍ന്റെ നിലപാട്.  കോടതിക്ക് പുറത്ത് വിഷയം പരിഹരിക്കാനുളള ശ്രമങ്ങളും തുടരുകയാണ്.
 

Related News

കൂടുതൽ വാർത്തകൾ »