25 September Tuesday

അസം പൗരത്വ രജിസ്റ്റർ: ഒഴിവാക്കപ്പെട്ടവർക്കെതിരെ നടപടിയില്ല; പരാതി പരിഹരിക്കാൻ സംവിധാനം ഏർപ്പെടുത്തും‐ സുപ്രീം കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

ന്യൂഡൽഹി > അസമിൽ 40 ലക്ഷത്തിലേറെ പേർ ഒഴിവാക്കപ്പെട്ട ദേശീയ പൗരത്വ പട്ടികയുടെ കരട് മാത്രമാണ്‌ പുറത്തിറങ്ങിയതെന്ന്‌ സുപ്രീം കോടതി. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ തുടർനടപടികളൊന്നും കൈക്കൊള്ളാനാവില്ലെന്നും കോടതി പറഞ്ഞു. 

പരാതികൾ പരിഹരിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന്‌ ഉറപ്പുനൽകിയ സുപ്രീം കോടതി പരാതി പരിഹാരത്തിനുള്ള മാനദണ്ഡങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

പൗരത്വ പട്ടികയുടെ കരട്‌ ആഗസ്ത്‌ ഏഴിന്‌ പൊതുജനങ്ങൾക്ക്‌ ലഭ്യമാകുമെന്നും ആഗസ്ത്‌ 30 മുതൽ സെപ്‌തംബർ 28 വരെ പരാതികൾ പരിഹരിക്കാൻ അവസരമുണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

40 ലക്ഷം പേരെ ഒഴിവാക്കി പൗരത്വ രജിസ്റ്റർ തയ്യാറാക്കാനുള്ള നീക്കത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേങ്ങൾ ഉയർന്നു. അസം കടുത്ത സംഘർഷസ്ഥിതിയിലാണ്‌. സംഘർഷഅനധികൃത കുടിയേറ്റത്തിന്റെ പേരു പറഞ്ഞ്‌ ഈ നീക്കം അങ്ങേയറ്റം വിവേചനപരമാണെന്ന് വിമർശനമുയർന്നുകഴിഞ്ഞു. മുസ്ലീങ്ങളെയും ഭാഷാ ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വച്ചുള്ള ബിജെപിയുടെ രാഷ്‌ട്രീയ നീക്കമാണിതെന്നും പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top