24 September Monday

ഭീമാകൊറേഗാവ് യുദ്ധവാർഷിക ദിനം : മഹാരാഷ്ട്ര സർക്കാർ നടപടി നിന്ദ്യം: സിപിഐ എം

സ്വന്തം ലേഖകൻUpdated: Friday Jun 8, 2018


ന്യൂഡൽഹി > ഭീമാകൊറേഗാവ് യുദ്ധവാർഷിക ദിനാചരണത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിന് പിന്നിലെ യഥാർഥ കുറ്റവാളികളെ അറസ്റ്റ‌് ചെയ്യാതെ ഇരകളെ പ്രതിരോധിക്കാൻ നിലകൊണ്ടവർക്കെതിരെ യുഎപിഎ ഉൾപ്പെടെ ചുമത്തി കേസെടുത്ത മഹാരാഷ്ട്ര സർക്കാരിന്റെയും പൊലീസിന്റെയും നടപടി നിന്ദ്യമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. 

ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ളവർ ആചരിച്ചിരുന്ന ഭീമാകൊറേഗാവ് യുദ്ധവാർഷികം മഹാരാഷ്ട്രയിലെ ദളിത് സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ ചിഹ്നമാണ്. യുദ്ധവാർഷികദിനം ആചരിക്കാൻ ഒത്തുകൂടിയ ദളിത് വിഭാഗക്കാർക്കെതിരായ വ്യാപക അതിക്രമത്തെ തുടർന്നുണ്ടായ സംഭവങ്ങൾ കൈകാര്യംചെയ്ത രീതി അംഗീകരിക്കാനാകില്ല.

സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അധികാരദുർവിനിയോഗങ്ങൾ അനീതികൾമൂലം കഷ്ടപ്പെടുന്നവരെ കൂടുതൽ ഒറ്റപ്പെടുത്താൻമാത്രമേ സഹായിക്കൂ. മഹാരാഷ്ട്ര സർക്കാർ സ്വീകരിച്ചിട്ടുള്ള പ്രതികാരനടപടികൾ പിൻവലിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top