Top
19
Monday, February 2018
About UsE-Paper

അഹമ്മദ് പട്ടേലിന് ഐഎസ്ബന്ധമെന്ന് ബിജെപി

Sunday Oct 29, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തി. ഗുജറാത്തിനെ ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. രണ്ടുദിവസം മുമ്പ് ഐഎസ് ബന്ധം ആരോപിച്ച് ഗുജറാത്തില്‍ അറസ്റ്റിലായ കാസിം സ്റ്റീമെര്‍വാല അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മുമ്പ് ജോലിചെയ്തിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇതാണ് ആരോപണത്തിന് അടിസ്ഥാനം.

അഹമ്മദ് പട്ടേല്‍ രാജ്യസഭാ എംപി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം നല്‍കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ബംഗളൂരുവില്‍ പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അഹമ്മദ് പട്ടേലിന് സംഭവവുമായി ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »