21 July Saturday

കെജ്രിവാളിന്റെ സമരത്തിന് പിന്തുണയറിയിച്ച് മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയില്‍; കൂടിക്കാഴ്‌ചയില്‍ പിണറായിയും

വെബ് ഡെസ്‌ക്‌Updated: Saturday Jun 16, 2018

ന്യൂഡല്‍ഹി > ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണയറിയിച്ച് ഡല്‍ഹിയില്‍ നാല് മുഖ്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നു. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ തമ്മിലാണ് കൂടിക്കാഴ്‌ച.

കെജ്രിവാളും ഒപ്പം മൂന്ന് മന്ത്രിമാരും നിരാഹാര സമരം നടത്തുന്ന ഡല്‍ഹി ലെഫ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫീലെത്തി അവരെ സന്ദര്‍ശിക്കാന്‍ നാലു മുഖ്യമന്ത്രിമാരും ശ്രമിച്ചെങ്കിലും ഗവര്‍ണറുടെ ഓഫീസ് അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് നാലു മന്ത്രിമാരും ഡല്‍ഹി മുഖ്യമന്ത്രിയുടെ വീട്ടില്‍  കൂടിക്കാഴ്ച നടത്തി. കെജ്രിവാളിന്റെ ഭാര്യ സുനിത നാലു മുഖ്യമന്ത്രിമാരെയും വിവരങ്ങള്‍ ധരിപ്പിച്ചു.

ആറു ദിവസമായി ലെഫ്:ഗവര്‍ണറുടെ ഓഫീസില്‍ സമരത്തിലാണ് കെജ്രിവാള്‍. നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ചാണ് ധര്‍ണ നടക്കുന്നത്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top