23 July Monday

തലപ്പാവ് ധരിച്ചതിന് മുസ്ലിം പണ്ഡിതര്‍ക്ക് ട്രെയിനില്‍ മര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

ലഖ്‌നൗ > ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ മൂന്ന് മുസ്ലിം പണ്ഡിതര്‍ക്ക് ട്രെയിനില്‍ മര്‍ദനമേറ്റു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലപ്പാവ് ധരിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ക്ക് മര്‍ദനമേറ്റതെന്ന് പണ്ഡിതരില്‍ ഒരാളായ ഇസ്രാര്‍ പറഞ്ഞു. ഏഴുപേരാണ് തങ്ങളെ മര്‍ദിച്ചതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ഇസ്രാര്‍ പറഞ്ഞു.ഡല്‍ഹിയിലെ മര്‍ക്കാസി മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

തങ്ങളെ ട്രെയിനില്‍നിന്ന് തള്ളിയിട്ടതായി പുരോഹിതര്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.സംഭവത്തില്‍ ബാഗ്പത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഏഴു പേര്‍ക്കെതിരെയാണ് കേസ്. പ്രതികളില്‍ ആരെയും  തിരിച്ചറിഞ്ഞിട്ടില്ല.

 

പ്രധാന വാർത്തകൾ
Top