21 September Friday

സ‌്കൂൾ കായികമേള യോഗ അടക്കം 17 പുതിയ ഇനങ്ങൾ കൂടി

എം വി പ്രദീപ‌്Updated: Monday Jul 2, 2018



സ‌്കൂൾ കായികമേളകളിൽ ഇനിമുതൽ 17 പുതിയ ഇനങ്ങൾകൂടി ഉൾപ്പെടുത്തും. നെറ്റ‌്ബോൾ, സോഫ‌്റ്റ‌്ബോൾ, ടെന്നിക്കൊയ‌്റ്റ‌്, ത്രോബോൾ, ബേസ‌്ബോൾ, കിക‌് വോളി, വടംവലി, വാട്ടർപോളോ, ബോക‌്സിങ്‌, അമ്പെയ‌്ത്ത‌്, ഷൂട്ടിങ്, സൈക്ലിങ്‌, വുഷു, യോഗ, പവർ ലിഫ‌്റ്റ‌ിങ‌്, റോളർ സ‌്കേറ്റിങ‌്, കരാട്ടെ എന്നിവയാണ‌് പുതുതായി ഉൾപ്പെടുത്തുന്നത‌്. ജിംനാസ‌്റ്റിക്‌, ഫെൻസിങ്‌, വെയ‌്റ്റ‌്‌ലിഫ‌്റ്റിങ്‌ എന്നിവയിൽ ആൺ, പെൺ വിഭാഗങ്ങളിൽ ഇനിമുതൽ മത്സരമുണ്ടാകും.

നിലവിലുള്ള മത്സരങ്ങളിൽ കൂടുതൽ വിഭാഗങ്ങളും ഉൾപ്പെടുത്തും. റെസ‌്‌ലിങ‌്, ബാസ‌്കറ്റ‌്ബോൾ, വോളിബോൾ, ഹാൻഡ‌്ബോൾ, ഹോക്കി, ഖോ﹣ ഖോ, കബഡി, ഫുട‌്ബോൾ എന്നിവയിൽ 14 വയസ്സിനു താ‌‌ഴെയുള്ളവർക്കായും ആൺ/പെൺ വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാകും. അത‌്‌ലറ്റിക‌്സ‌്, നീന്തൽ മത്സര ഇനങ്ങൾക്ക‌് പുറമെ ഗെയിംസ‌് വിഭാഗങ്ങളിൽ നിലവിൽ 19 ഇനങ്ങളാണുള്ളത‌്. പുതിയവകൂടി വരുന്നതോടെ 36 ആകും. 

കായികമേള മാന്വൽ പരിഷ‌്കരണം കഴിഞ്ഞ വർഷം ആലോചിച്ചിരുന്നെങ്കിലും സമഗ്ര പരിശോധനയ‌്ക്ക‌് വിധേയമാക്കിയശേഷം മതിയെന്ന‌് തീരുമാനിക്കുകയായിരുന്നു. പരിഷ‌്കരിച്ച സ‌്പോർട‌്സ‌് മാന്വലിന്റെ കരട‌് ആറിന‌് ചേരുന്ന ക്യുഐപി യോഗത്തിൽ അവതരിപ്പിച്ച‌് അംഗീകാരം നേടിയശേഷം ഈ വർഷംതന്നെ നടപ്പാക്കും. സ‌്പോർ‌ട‌്സ‌് കൗൺസിൽ അംഗീകരിച്ചവയാണ‌് പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങൾ.

പ്രധാന വാർത്തകൾ
Top