21 November Wednesday

നിയമനടപടികളുമായി മുന്നോട്ടുപോകും: വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


സ്വന്തം ലേഖകൻ

ഹനാന് നേരെ നടന്ന സൈബർ ആക്രമണത്തിൽ സ്വമേധയാ കേസെടുത്തതിനു പുറമേ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന‌് വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ. മണീടിൽ ചാനൽ സ‌്റ്റുഡിയോയിൽ എത്തിയ ഹനാനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈൻ.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹനാൻ അഭിമാനത്തോടെ ജീവിക്കാനുള്ള പ്രവർത്തനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ സ്ത്രീകൾ ഇന്നു നേരിടുന്ന വലിയ പ്രശ‌്നമാണു സൈബർ ആക്രമണം. വനിതാ കമീഷൻ അംഗങ്ങൾക്കും നോവലിസ്റ്റ് ഹരീഷിന്റെ കുടുംബത്തിനും സൈബർ ആക്രമണം നേരിടേണ്ടി വന്നു.

സൈബർ ഇടങ്ങളിൽ ചിലർ മലയാളഭാഷയെ വ്യഭിചരിക്കുകയാണ‌്. കടുത്ത ഭാഷയിൽ ഇതിനെ അപലപിക്കുന്നുവെന്നും ജോസഫൈൻ പറഞ്ഞു.

പ്രധാന വാർത്തകൾ
Top