14 November Wednesday

മോഹൻലാലിന്റെ വാക്കുകള്‍ നിരാശാജനകം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


സ്വന്തം ലേഖകൻ
കുറ്റാരോപിതനായ ഒരാളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് താരസംഘടന പ്രസിഡന്റ് മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ സംഘടന
ആർക്കൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നതാണെന്ന് ഡബ്ല്യുസിസി. വാർത്താസമ്മേളനം തങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതവും നിരാശാജനകവുമായിരുന്നുവെന്ന‌് ഫെയ‌്സ‌്ബുക്ക‌് പേജിൽ അവർ വ്യക്തമാക്കി.ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തുസൂക്ഷിക്കേണ്ട ധാർമികതയും സത്യസന്ധതയും മര്യാദകളുമുണ്ട്. സാങ്കേതിക കാര്യങ്ങളാണ് അടിസ്ഥാന പ്രശ്‌നമെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന നിലപാട് ആശങ്കാജനകമാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയിൽ തുടരുന്നതിലെ പ്രശ്‌നം കണക്കിലെടുക്കാത്തത് ഖേദകരമാണ്.

സിനിമയിലെ അവസരങ്ങൾ ഇല്ലാതാക്കപ്പെടുന്നുണ്ട് എന്ന കാര്യം ഇടവേള ബാബുവിനെ നടി  അറിയിക്കുകയും അദ്ദേഹം അപ്പോൾതന്നെ കുറ്റാരോപിതനായ നടനുമായി ബന്ധപ്പെട്ട് സംസാരിച്ചശേഷം അത് നടിയുടെ തോന്നൽ മാത്രമാണെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് അതിക്രമം ഉണ്ടായ ശേഷം നടി വീണ്ടും ഇടവേള ബാബുവിനെ ഫോണിൽ വിളിച്ച്  തനിക്ക് എല്ലാ പിന്തുണയും വേണമെന്നും ആവശ്യപ്പെട്ടു. ‘ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്' എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതിത്തരാൻ ആവശ്യപ്പെട്ടില്ല. രാജിവച്ച കാര്യം നടിമാർ പരസ്യമായി പ്രഖ്യാപിക്കുകയും സംഘടനയ‌്ക്ക‌് ഇ‐മെയിൽ അയക്കുകയും ചെയ‌്തു. കുറ്റാരോപിതനെ തിരിച്ചെടുക്കുന്ന വിഷയം അജൻഡയിൽ ഇല്ലായിരുന്നെന്നാണ‌് അറിയാൻകഴിഞ്ഞത‌്. വരാനിരിക്കുന്ന ചർച്ചകൾ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വൈകാതെ ചർച്ചയ‌്ക്കുള്ള തീയതി അറിയിക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ‌് പോസ‌്റ്റ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top