22 September Saturday

വള്ളംകളി നടത്തണോയെന്ന‌് കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


കൊച്ചി
സംസ്ഥാനം സമാനതകളില്ലാത്ത കാലവർഷക്കെടുതി അനുഭവിക്കുമ്പോൾ ലക്ഷങ്ങൾ പൊടിച്ച്‌ വള്ളംകളികൾ നടത്തുന്നതെന്തിനെന്ന്‌ ഹൈക്കോടതി. പമ്പയാറ്റിൽ നീരേറ്റുപുറം, മാന്നാർ വള്ളംകളികൾ സംഘാടകർ ഈ ഘട്ടത്തിൽ ഉപേക്ഷിക്കുകയാണ‌് വേണ്ടതെന്ന്‌ ജസ്‌റ്റിസുമാരായ കെ വിനോദ്‌ചന്ദ്രൻ, ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കി.  വള്ളംകളികൾക്ക്‌ സർക്കാർ ധനസഹായം നൽകുന്നത്‌ പുനഃപരിശോധിക്കണമെന്നും കോടതി വാക്കാൽ നിർദേശിച്ചു.

മാന്നാർ, നീരേറ്റുപുറം വള്ളംകളികൾക്ക്‌ പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ്‌ കോടതിയുടെ പരാമർശം. ഇരുവള്ളംകളികൾക്കും പൊലീസ്‌ സംരക്ഷണം നൽകാനാവില്ലെന്ന്‌  ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കി.

പ്രധാന വാർത്തകൾ
Top