14 November Wednesday

ഉരുട്ടിക്കൊല: ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


കൊച്ചി
തിരുവനന്തപുരം ഫോർട്ട്സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ മുൻ എസ‌്‌പിമാരടക്കം മൂന്നു പ്രതികൾക്ക് സിബിഐ കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു.

നാലുമുതൽ ആറുവരെ പ്രതികളായ ക്രൈംബ്രാഞ്ച് ഡിവൈഎസ‌്‌പി  ടി അജിത്കുമാർ, മുൻ എസ‌്പിമാരായ ഇ കെ സാബു, ടി കെ ഹരിദാസ് എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്തത്. മൂന്നുവർഷം തടവും 5000 രൂപ പിഴയും മൂന്നുപേർക്കു തിരുവനന്തപുരം സിബിഐ കോടതി വിധിച്ചിരുന്നു. ഇവരുടെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി മൂന്ന് പേർക്കും ജാമ്യവും അനുവദിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top