17 December Monday

തൃപ്‌തി ഇന്ന്‌ മടങ്ങുമെന്ന്‌ സൂചന; ‘കൂടുതൽ സന്നാഹങ്ങളുമായി വീണ്ടുമെത്തുമെന്ന്‌’ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018

കൊച്ചി > ശബരിമല സന്ദർശിക്കാനെത്തിയ ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന്‌ മടങ്ങിപ്പോകും. ഇന്ന് രാത്രി 9.30ന് മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു. തൃപ്‌തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്‌ പുറത്തിറങ്ങാൻ അനുവദിക്കാതെ ആർഎസ്‌എസ്‌‐ബിജെപി പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല സന്ദർശിക്കാതെ വിമാനത്താവളത്തില്‍ നിന്നും തൃപ്തി മടങ്ങുന്നത്.

എന്നാൽ ശബരിമല സന്ദർശനത്തിനായി കൂടുതൽ സന്നാഹങ്ങളുമായി വീണ്ടും കേരളത്തിലെത്തുമെന്ന്‌ തൃപ്‌തി ദേശായി പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

ഇന്ന് പുലര്‍ച്ചെ 4.40 ഓടെയാണ് കൊച്ചി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയും ആറംഗസംഘവും എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ 13 മണിക്കൂറായി തൃപ്തി വിമാനത്താവളത്തില്‍ തുടരുകയായിരുന്നു. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് തൃപ്തിയും സംഘവും എടുത്തിരുന്നത്. തൃപ്‌തി ദേശായിക്കെതിരെ പ്രതിഷേധവുമായെത്തിയവരിൽ കണ്ടാലറിയാവുന്ന 250ഓളം പേർക്കെതിരെ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന്‌ പൊലീസ്‌ കേസെടുത്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top