17 November Saturday

ട്രാക്ക് അറ്റകുറ്റപ്പണി: ഷൊര്‍ണൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; വിവിധ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

തിരുവനന്തപുരം > എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ രണ്ട്, നാല്, എട്ട്, ഒന്‍പത്, 11,15, 16, 18, 22, 23, 25, 29, 30, ഒക്‌ടോബര്‍ രണ്ട്, ആറ് തീയ്യതികളില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ഈ ദിവസങ്ങളില്‍ 16305 എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി, 16306 കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി, 56362 കോട്ടയം - നിലമ്പൂര്‍ പാസഞ്ചര്‍, 56363 നിലമ്പൂര്‍ - കോട്ടയം പാസഞ്ചര്‍, 56370 എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍, 56375 ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top