15 October Monday
ട്രെയിൻ റദ്ദാക്കിയത‌് ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ

ഇടപ്പള്ളിയിൽ ട്രാക്ക‌് നവീകരണം; ഇന്റർസിറ്റിയും 6 പാസഞ്ചറും റദ്ദാക്കി

സ്വന്തം ലേഖകൻUpdated: Friday Aug 10, 2018

തിരുവനന്തപുരം > എറണാകുളം ടൗൺ സ‌്റ്റേഷനും ഇടപ്പള്ളിക്കുമിടയിൽ ട്രാക്ക‌് നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 11, 12, 14 തീയതികളിൽ ഗതാഗതനിയന്ത്രണമുണ്ടാകും. 16305﹣16306 എറണാകുളം ﹣കണ്ണൂർ﹣എറണാകുളം ഇന്റർസിറ്റി, 56370﹣56375 എറണാകുളം ജം.﹣ഗുരുവായൂർ﹣എറണാകുളം ജം. പാസഞ്ചർ, 56373﹣56374 ഗുരുവായൂർ﹣തൃശൂർ﹣ഗുരുവായൂർ പാസഞ്ചർ, 56362﹣56363 എറണാകുളം﹣നിലമ്പൂർ﹣എറണാകുളം പാസഞ്ചർ എന്നീ ട്രെയിനുകൾ റദ്ദാക്കി.

16343 തിരുവനന്തപുരം ﹣മധുര അമൃത എക‌്സ‌്പ്രസ‌്  11, 13 തീയതികളിൽ ഒരു മണിക്കൂർ വൈകി രാത്രി 11.30നാണ‌് പുറപ്പെടുക. 11ന‌് 22653 തിരുവനന്തപുരം﹣നിസാമുദ്ദീൻ എക‌്സ‌്പ്ര‌സ‌ും 14ന‌് 22149 എറണാകുളം﹣പുണെ എക‌്സ‌്പ്രസും  പുറപ്പെടാൻ ഒരു മണിക്കൂർ വൈകും. ഈ ട്രെയിനുകൾ വിവിധ സ‌്റ്റേഷനുകൾക്കിടയിൽ  പിടിച്ചിടാനും സാധ്യതയുണ്ട‌്. 16127 ചെന്നൈ എഗ‌്മോർ﹣ഗുരുവായൂർ 13ന‌് എറണാകുളം ജംഗ‌്ഷനിൽ രണ്ടര മണിക്കൂർ പിടിച്ചിടും.

 12, 14 തീയതികളിൽ 16127 ചെന്നൈ എഗ‌്മോർ﹣ഗുരുവായൂർ രാവിലെ ഏഴിന‌് എറണാകുളം ജംഗ‌്ഷനിൽനിന്ന‌് പുറപ്പെടും. എറണാകുളത്തിനും ഗുരുവായൂരിനുമിടയിൽ എല്ലാ സ‌്റ്റേഷനിലും സ‌്റ്റോപ്പുണ്ടാകും. 12, 14 തീയതികളിൽ 16606 നാഗർകോവിൽ﹣മംഗളൂരു ഏറനാട‌് എക‌്സ‌്പ്രസിന‌് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ‌്റ്റോപ്പുണ്ടാവും.

പ്രധാന വാർത്തകൾ
Top