Top
22
Thursday, February 2018
About UsE-Paper

വാൽപ്പാറ‌യിൽ കുട്ടിയെ കൊന്ന പുലി പിടിയിൽ

Wednesday Feb 14, 2018
വെബ് ഡെസ്‌ക്‌


ചാലക്കുടി > അതിരപ്പിളളി വാൽപ്പാറയിൽ നാലുവയസുകാരനെ കടിച്ചുകൊന്ന പുലി പിടിയിൽ . പുലിയെ പിടിക്കാൻ വനം വകുപ്പ് വെച്ച കെണിയിൽ ഇന്ന് പുലർച്ചെ ആണ് പുലിപെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് തേയിലത്തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശി മുഷറഫലിയുടെയും സബിയയുടെയും മകൻ സൈദുള്ളയെ പുലി കൊന്നത്. തൊഴിലാളികൾ  താമസിക്കുന്ന ലയത്തിനുള്ളിൽ നിന്നും കുട്ടിയെ പുലി പിടിക്കുകയായിരുന്നു. . പിന്നീട് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ  കണ്ടെത്തി. അമ്മ അടുക്കയിലായിരുന്ന സമയത്താണ് കുട്ടിയെ പുലി പിടിച്ചത്.

Related News

കൂടുതൽ വാർത്തകൾ »