22 September Saturday

അവിശ്വാസ പ്രമേയം: തിരുവല്ല നഗരസഭാ ചെയർമാൻ കെ വി വർഗീസ് രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

തിരുവല്ല> അവിശ്വാസപ്രമേയം ചർച്ചക്കെടുക്കുംമുന്നേ തിരുവല്ല നഗരസഭാ ചെയർമാൻ കെ വി വർഗീസ് രാജിവച്ചു. തിങ്കളാഴ്ച രാവിലെ 10ന് രാജി കത്ത് സെക്രട്ടറിക്ക് കൈമാറി. യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 11 മണിക്ക് ചർച്ച ചെയ്യാനിരിക്കെ ഒരു മണിക്കൂർ മുൻപ് രാജിവെക്കുകയായിരുന്നു.

കോൺഗ്രസ് പ്രതിനിധിയായാണ് വർഗീസ് കൗൺസിലറാകുന്നത്. യുഡിഎഫ്‌ പിന്തുണയോടെ ചെയർമാനായി. ഒന്നര വർഷം പിന്നിട്ടപ്പോൾ രാജി വെക്കണമെന്ന കോൺഗ്രസിന്റയും യു ഡി എഫ് ന്റെയും നിർദേശം വർഗീസ്‌ തള്ളി കളഞ്ഞിരുന്നു. ഇതേ തുടർന്ന് വർഗീസിനെതിരെ യുഡിഎഫ് തന്നെ അവിശ്വാസം കൊണ്ടുവന്നിരുന്നു. എന്നാൽ വർഗീസ് അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തിട്ടും അവിശ്വാസം പരാജയപ്പെടുകയായിരുന്നു. പാർട്ടി തീരുമാനം ലംഘിച്ചതിന് വർഗീസിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. അന്ന് വർഗീസിനൊപ്പം നിന്നിരുന്ന 2 കൗൺ സിലർമാർക്കെതിരെ കൂറുമാറ്റ നിയമം അനുസരിച്ച് യു ഡി എഫ് കേസ് ഫയൽ ചെയ്തിരുന്നു.

  ഈ കേസ് പിൻവലിക്കാമെന്ന വാഗ്ദാനം നൽകി പുതിയ അവിശ്വാസ നോട്ടീസിൽ ഒപ്പിട്ടുവിച്ചിരുന്നു.ഇതേ തുടർന്ന് അവിശ്വാസം പാസാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വർഗീസ് ചെയർമാൻ പദവി ഒഴിയുന്നത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top