23 September Sunday

തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍; വെള്ളം ഇറങ്ങിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

തിരുവല്ല > തിരുവല്ലയില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തിരുവല്ല നഗരത്തിലെ ചുരുക്കം ചില പ്രദേശങ്ങള്‍ ഒഴിച്ച് താലൂക്കിലെ എല്ലാ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.  വീടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും ജലവും എത്തിക്കുന്നതിനും അവരെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുന്നതിനും ഊര്‍ജിത രക്ഷാപ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

തിരുവല്ലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഹെലികോപ്റ്ററില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഒ. എന്‍. ജി.സിയുടെ ഹെലികോപ്റ്റര്‍ വൈകുന്നേരത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ വെള്ളം ഇറങ്ങുന്നുണ്ട്. പത്തനംതിട്ടയില്‍ നിന്ന് മൂന്ന് എന്‍. ഡി. ആര്‍. എഫിന്റേയും റാന്നിയില്‍ നിന്ന് എന്‍. ഡി. ആര്‍. എഫിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെ  രണ്ടും വീതം ബോട്ടുകളും തിരുവല്ലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top