19 September Wednesday

താനൂര്‍ ഗവ.കോളേജ് യൂണിയന്‍ എസ്എഫ്‌ഐ നിലനിര്‍ത്തി; എട്ടില്‍ ഏഴ് സീറ്റിലും ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

താനൂര്‍ > താനൂര്‍ ഗവ. കോളേജ് യൂണിയന്‍ എസ്എഫ്‌ഐ നിലനിര്‍ത്തി. എട്ട് ജനറല്‍ സീറ്റുകളില്‍ ഏഴെണ്ണം നേടിയാണ് യൂണിയന്‍ നിലനിര്‍ത്തിയത്. എംഎസ്എഫ് കെഎസ്‌യു സഖ്യമായ യുഡിഎഫിനൊപ്പം ഫ്രട്ടേണിറ്റിയും ചേര്‍ന്നാണ് എസ്എഫ്‌ഐ ക്കെതിരെ മത്സരിച്ചത്.  170 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ വിജയം.മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരിയാണി നല്‍കിയിട്ടും വിദ്യാര്‍ത്ഥികള്‍ യുഡിഎസ്എഫിനെ കൈവിട്ടു.

എം പ്രണവ് ( ചെയര്‍മാന്‍), എന്‍ അനുശ്രീ ( വൈസ് ചെയര്‍മാന്‍), മുഹമ്മദ് റസല്‍( ജനറല്‍ സെക്രട്ടറി) കൃഷ്‌‌ണേന്ദു (ജോ.സെക്രട്ടറി), ആര്‍ രാഹുല്‍ (യുയുസി), വിഷ്‌ണു (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), ഫായിസ് (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് ജനറല്‍ സീറ്റില്‍ ജയിച്ച എസ്എഫ്‌ഐ പ്രതിനിധികള്‍. അസോസിയേഷന്‍ പ്രതിനിധികളായി വിപിന്‍, ജിഷ്‌ണു എന്നിവരും, ക്ലാസ് പ്രതിനിധികളായി വാഹിദ്, അമൃത, മുഹമ്മദ് ആസ്‌മി എന്നിവരും എസ്എഫ്‌ഐ പാനലില്‍ വിജയിച്ചു. മാഗസിന്‍ എഡിറ്ററായി യുഡിഎസ്എഫിന്റെ ബാസിത് 4 വോട്ടുകള്‍ക്കാണ് വിജയിച്ചത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top