22 September Saturday

കനത്തമഴ: താമരശേരി ചുരം വഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

കോഴിക്കോട് > കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍  വയനാട് - താമരശേരി ചുരത്തില്‍ കളക്ടര്‍ യു വി ജോസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിഞ്ഞ റോഡിലെ അപകടാവസ്ഥ കണക്കിലെടുത്താണ്  വയനാട് ചുരത്തില്‍  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

 പ്രതിദിന റൂട്ട് പെര്‍മിറ്റുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. അതേസമയം സ്‌കാനിയ, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങള്‍ വാഹനങ്ങള്‍ താമരശേരി ചുരം വഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു.
 

പ്രധാന വാർത്തകൾ
Top