21 November Wednesday
തെലങ്കാനയുടെ 25 കോടി

ആഭ്യന്തരമന്ത്രി നേരിട്ടെത്തി തുക കൈമാറി

സ്വന്തം ലേഖകൻUpdated: Monday Aug 20, 2018

തിരുവനന്തപുരം > പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ തെലങ്കാന ആഭ്യന്തരമന്ത്രി  നിയിനി നരസിംഹ റെഡ്ഡി നേരിട്ടെത്തി. തെലങ്കാനയുടെ സംഭാവനയായ 25 കോടി മുഖ്യമന്ത്രി പിണറായി വിജയന‌് കൈമാറി. കൂടുതൽ സഹായം നൽകാനുള്ള മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ സന്നദ്ധതയും അദ്ദേഹം പിണറായിയെ അറിയിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 10 കോടി വാഗ‌്ദാനം ചെയ‌്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ടെലിഫോണിൽ വിളിച്ചാണ‌് ഇക്കാര്യം അറിയിച്ചത‌്. നാനാത്വത്തിൽ  ഏകത്വം എന്ന രാജ്യത്തിന്റെ കരുത്ത‌് ഊട്ടിയുറപ്പിക്കുന്ന സഹാേദരസ‌്നേഹമാണ‌് എല്ലാവരും  പങ്കുവയ‌്ക്കുന്നത‌്.
ഇവരെയെല്ലാം അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top