18 August Saturday

ശോഭനാ ജോർജിനെതിരെ അപകീർത്തി പരാമർശം: എം എം ഹസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday May 21, 2018

തിരുവനന്തപുരം > കെപിസിസി അധ്യക്ഷൻ എം എം ഹസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. മുൻ എംഎൽഎ ശോഭനാ ജോർജിനെക്കുറിച്ചുള്ള അപകീർത്തിപരമായ പരാമർശങ്ങൾക്കാണ്‌ കേസ്‌.

ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടെ 1991ൽ ശോഭനാ ജോർജ്‌ ചെങ്ങന്നൂരിൽ കോൺഗ്രസ്‌ സ്ഥാനാർഥിയായതിനെക്കുറിച്ച്‌ എം എം ഹസൻ തെറ്റിദ്ധാരണാജനകവും അപകീർത്തിപരവുമായ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ദുഃസ്സൂചനയുള്ള ഈ പരാമർശത്തിൽ കേസെടുക്കണം എന്നാവശ്യപ്പെട്ട്‌ ശോഭനാ ജോർജ്‌ സംസ്ഥാന വനിതാ കമ്മീഷന്‌ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വനിതാ കമ്മീഷൻ ഇന്ന്‌ കേസെടുത്തതായി സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ സ്ഥിരീകരിച്ചു

പ്രധാന വാർത്തകൾ
Top