23 September Sunday

കലാകാരന്മാർ വർഗീയതയെ പ്രതിരോധിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

തിരുവനന്തപുരം
സങ്കുചിത മതവർഗീയതക്ക‌് എതിരെ മാനവികതയിൽ ഊന്നിയ പ്രതിരോധം സൃഷ്ടിക്കാൻ കലാകാരന്മാർക്ക‌് കഴിയണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ‌്കാര വിതരണം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വർഗീയത നിർവീര്യമാക്കുന്നതിൽ കലാകാരന്മാർക്ക‌് നിർണായക പങ്കുണ്ട‌്. കലാകാരന്മാർക്ക‌് നിർഭയം ആവിഷ‌്കാര പ്രവർത്തനം നടത്താൻ കഴിയുന്ന ഇടമെന്ന പേര‌് കേരളത്തിനുണ്ട‌്. ഇത‌് നിലനിർത്താൻ കഴിയണം.

മനസ്സുകളെ വിമലീകരിക്കുക എന്ന ദൗത്യവും കലയും കലാകാരന്മാരും ഏറ്റെറടുക്കണം. ഇതിന‌് കഴിഞ്ഞില്ലെങ്കിലും മനസ്സിനെ ദുഷിപ്പിക്കുന്ന ഇടപെടലുകൾ നടത്തരുത‌്. ആവിഷ‌്കാര സ്വാതന്ത്ര്യം പരിരക്ഷിച്ച‌് ശക്തിപ്പെടുത്താൻ കലാകാരന്മാർ ജാഗ്രതപൂർവം ഇടപെടണം. ഇതേസമയം സമൂഹത്തിന്റെ ജാഗ്രത കൊണ്ടാണ‌് സ്വതന്ത്രമായി ആവിഷ‌്കാരങ്ങൾ നടത്താൻ കഴിയുന്നത‌് എന്ന ബോധ്യം കലാകാരന്മാർക്കും ഉണ്ടാകണം.

ആസ്വാദക താൽപ്പര്യം മറന്നാൽ സിനിമ വ്യവസായം തകരും. കലയുടെ ഉത്തമ താൽപ്പര്യം സിനിമ കൈയൊഴിഞ്ഞാൽ ആ കലാരൂപം ഇല്ലാതാകും. രണ്ടിനും ഇടയിലൂടെയുള്ള യാത്ര ദുഷ‌്കരമാണ‌്. ഉന്നത മാനവിക മൂല്യങ്ങൾ പ്രമേയമാക്കിയ ചലച്ചിത്രങ്ങളാണ‌് ഇത്തവണ പുരസ‌്കാരം നേടിയതിൽ ഭൂരിഭാഗവും. നടൻ എന്ന നിലയിൽ അല്ല രാജ്യത്തെ അഭിനയപ്രതിഭകളുടെ ആദ്യനിരയിൽ സ്ഥാനമുള്ള കലാകാരൻ എന്ന നിലയിലാണ‌് മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top