22 September Saturday

ഡിവൈഎഫ്ഐ പ്രവർത്തകന് പെണ്ണുകൊടുക്കരുതെന്ന് ഉസ്താദ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


പത്തനംതിട്ട
ഡിവൈഎഫ്ഐ പ്രവർത്തകന് പെണ്ണു നൽകരുതെന്ന് പള്ളി ഉസ്താദിന്റെ വോയ്സ് മെസേജ്. ഡിവൈഎഫ്ഐ ചെറുകോൽ മേഖലാ കമ്മിറ്റിയംഗവും എസ്എഫ്ഐ കോഴഞ്ചേരി ഏരിയാ മുൻ പ്രസിഡന്റുമായ ടി എ അൻസാരിക്ക് പെണ്ണുനൽകരുതെന്നും ഈ വിവരം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നുമായിരുന്നു ഉസ്താദിന്റെ ആവശ്യം. ചെറുകോൽ കാട്ടൂർ പേട്ട പഴയപള്ളി ഉസ്താദ് നജീബ് ബാക്കറിയാണ് ശബ്ദസന്ദേശം നൽകിയത്. രണ്ടാഴ്ച മുൻപായിരുന്നു സംഭവം. ഇതു സംബന്ധിച്ച് പഴയപള്ളി ഭാരവാഹികൾക്ക് പരാതി ലഭിച്ചു.

കഴിഞ്ഞ പെരുന്നാളിനോടനുബന്ധിച്ച് കാട്ടൂർപേട്ടയിലെ കെഎൻടിപി പുത്തൻപള്ളി ജുമാമസ്ജിദിലും പഴയപള്ളിയിലും ഡിവൈഎഫ്ഐ പായസം വിതരണം ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് സിബി എന്നയാൾ ഡിവൈഎഫ്ഐ മതങ്ങളുടെ പിറകെയാെണന്ന് വാട‌്സ‌് ആപ്പ‌്  സന്ദേശം ഇട്ടു. ഇതിന് മറുപടിയായി അൻസാരി വാട‌്സ‌് ആപ്പിലിട്ട ശബ്ദസന്ദേശമാണ് ഉസ്താദിനെ പ്രകോപിപ്പിച്ചത്. ഡിവൈഎഫ്ഐ മതേതര സംഘടനയാണെന്നും വർഗീയവാദികൾ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പിടിമുറുക്കുമ്പോൾ പള്ളികളിൽനിന്ന് ഒഴിഞ്ഞുനിൽക്കരുതെന്നുമായിരുന്നു അൻസാരിയുടെ സന്ദേശം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top