ad
Deshabhimani

കേരളത്തിലും നിഴല്‍ മന്ത്രിസഭയുമായി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 09, 2018, 09:59 AM | 0 min read

കൊച്ചി>നിഴല്‍ മന്ത്രിസഭ എന്ന ആശയവുമായി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ മുന്നേറുന്നു. ഏപ്രില്‍ 28നു എറണാകുളത്തെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ പാര്‍ക്കില്‍, ഇന്ത്യക്കകത്തു നിന്നും, പുറത്തു നിന്നുമുള്ള പൗര പ്രമുഖരുടെ സാന്നിധ്യത്തില്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചും, പ്രവര്‍ത്തികളെക്കുറിച്ചും, കൃത്യമായി പിന്തുടരാനാകുന്നു,സര്‍ക്കാരിന്റെ നയങ്ങളെ, ആ വിഷയത്തില്‍ വിദഗ്ദരായ ആളുകള്‍ വിലയിരുത്തുന്നു,സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ജനകീയ ബദലുകള്‍ അന്വേഷിക്കുന്നു,സര്‍ക്കാര്‍ നടപടികളുടെ/ നയങ്ങളുടെ ശരിയായ ഉപഭോക്താക്കളെ മനസ്സിലാക്കാന്‍ സഹായിക്കുന്നു, പ്രധാനപ്പെട്ട നയങ്ങളെക്കുറിച്ചു ക്രിയാത്മക ചര്‍ച്ചകള്‍ക്ക് സഹായിക്കുന്നു തുടങ്ങിയവയാണ് നിഴല്‍ മന്ത്രിസഭയുടെ മെച്ചങ്ങളെന്നു  സംഘാടകരിലോരാളായ അനില്‍ ജോസ് പറഞ്ഞു.

ഇതുവരെ പത്തോളം ശില്പശാലകളും ആലോചന യോഗങ്ങളും ഇതിനായി നടന്നു.വോട്ടേര്‍സ് അലയന്‍സ്, ജനാരോഗ്യ പ്രസ്ഥാനം, ഗാന്ധിയന്‍ കൂട്ടായ്മ, ഹുമന്‍ വല്‍നസ് സ്റ്റഡി സെന്റര്‍ എന്നീ സംഘടനകള്‍ ഇക്കാര്യത്തിനായി യോജിച്ചു പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ മറ്റു പല സംഘടനകളും സഹകരണം വാഗ്ദാനം ചെയ്തിട്ടു ണ്ടെന്ന്‍ അനില്‍ പറയുന്നു.
 
കേരളത്തില്‍ പതിനെട്ടു മന്ത്രിമാരുള്ളതിനാല്‍, 18 നിഴല്‍ മന്ത്രിമാരായിരിക്കും, നിഴല്‍ മന്ത്രിസഭയിലും ഉണ്ടാകുക. കേരളത്തിലെ 50 ശതമാനത്തിലേറെ ഉള്ള സ്ത്രീകളെ പ്രതിനിധീകരിക്കാന്‍ 50 ശതമാനം സ്ത്രീകളും, ഒരു ട്രാന്‍സ്‌ജെന്ററും, ഒരു ഭിന്ന ശേഷിയുള്ള വ്യക്തിയും, ഒരു കാനനവാസിയും ഈ നിഴല്‍ മന്ത്രി സഭയില്‍ ഉണ്ടാകും. ഒരു വനിതാ മുഖ്യമന്ത്രി ആയിരിക്കും നിഴല്‍ മന്ത്രിസഭയെ നയിക്കുക. ഇന്ത്യയുടെ ഭരണഘടനയില്‍ അധിഷ്ടിതമായി, അഹിംസയില്‍ ഊന്നി, മതേതര കാഴ്ചപ്പാടുള്ള, ജനാധിപത്യത്തെ ബഹുമാനിക്കുന്ന, ആര്‍ക്കും, ഈ മന്ത്രിസഭയില്‍ അംഗമാകാം.  നിലവില്‍ മന്ത്രി ആകാന്‍ സന്നദ്ധരായ 40 പേരുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാനും, ഉത്തരവാദിത്തങ്ങളെ പരിചയപ്പെടാനുമായി ശില്‍പശാലകള്‍ നടന്നുവരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home