17 August Friday

കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: മുഴുവന്‍ സീറ്റിലും വിജയക്കൊടി പാറിച്ച് എസ്എഫ്‌ഐ; വിജയിച്ചത് വന്‍ ഭൂരിപക്ഷത്തില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ശ്യാമിലി ശശികുമാറും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ എസ് ശ്രീജിത്തും

തിരുവനന്തപുരം > കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് തിളക്കമാര്‍ന്ന വിജയം. മത്സരം നടന്ന മുഴുവന്‍ ജനറല്‍ സീറ്റുകളിലും എസ്എഫ്‌ഐ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.  'സമരോത്സുകമായ മതനിരപേക്ഷത,സമരസപ്പെടാത്ത വിദ്യാര്‍ഥിത്വം' എന്ന  മുദ്രാവാക്യമുയര്‍ത്തിയായിരുന്നു എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ചെയര്‍പേര്‍സണായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍സയന്‍സ് വിദ്യാര്‍ഥിനി  ശ്യാമിലി ശശികുമാര്‍  തിരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗവും ആലപ്പുഴ സ്വദേശിനികൂടിയാണ്. ജനറല്‍ സെക്രട്ടറി ആയി പാളയം സംസ്‌കൃത കോളേജ് വിദ്യാര്‍ഥി ആര്‍എസ് ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനതപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ഈ നേമം സ്വദേശി . വൈസ് ചെയര്‍മാനായി ആലപ്പുഴ എസ്ഡി കോളേജിലെ അജയ് എസ് പണിക്കറും,തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷക വിദ്യാര്‍ത്ഥി ആയ ജോണ്‍ വില്യംസും, ഗവ: കോളേജ് ടീച്ചര്‍ എഡ്യൂക്കേഷന്‍ തൈക്കാട് ലെ വിദ്യാര്‍ഥിനി ആയ മീര എസ് മോഹനും  തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സെന്റ്  സിറില്‍ കോളേജിലെ ജോര്‍ജ് ജേക്കബും, കരുനാഗപ്പള്ളി ഗവ: ആര്‍ട്‌സ് കോളേജിലെ എല്‍ ഹരിലാലും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് അംഗങ്ങളായി എ എല്‍ അഭിരാം, അരവിന്ദ് എം എസ്, അസീദ് കരീം ഹുസൈന്‍, സൂരജ് എസ്, അമ്പാടി എസ് ,ഗോകുല്‍രാജ് എം എസ്,യദുമോഹനന്‍, എ അമല്‍, ഹാഷിം എസ്, ആഷിക് എം ഷെരീഫ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.



നേരത്തെ അക്കൗണ്ട്‌സ് കമ്മിറ്റി എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ആകെ പോള്‍ ചെയ്ത നൂറ്റിനാല്പത്തിയൊന്നു വോട്ടില്‍ നൂറ്റിഇരുപത്തിമൂന്നുകൗണ്‍സിലര്‍മാരും എസ്എഫ്‌ഐക്ക് അനുകൂലമായി വിധി എഴുതി. എഐഎസ്എഫ്. കെഎസ്‌യു സഖ്യത്തെ പരാജയപ്പെടുത്തിക്കൊണ്ടാണ് എസ്എഫ്‌ഐ ചരിത്രവിജയം കരസ്ഥമാക്കിയത്.

യൂണിവേഴ്‌സിറ്റി ആസ്ഥാനത്തു നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനം സെക്രട്ടറിയേറ്റിനു മുന്നില്‍ അവസാനിച്ചു.പ്രകടനത്തെ അഭിവാദ്യം ചെയ്ത കൊണ്ട് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്,സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എ പി അന്‍വീര്‍,അഷിത.എസ്,വൈസ് പ്രസിഡന്റ് ആദര്‍ശ് എം സജി,   ജില്ലാ സെക്രട്ടറി ഷിജിത്,പ്രസിഡന്റ് പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.എസ്എഫ്‌ഐക്ക് ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും,എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് ,സെക്രട്ടറി സച്ചിന്‍ ദേവ് കെ എം എന്നിവര്‍ അഭിവാദ്യം ചെയ്തു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top