22 October Monday

കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: ഇരുപതാം തവണയും എസ്എഫ്‌ഐക്ക് ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

കണ്ണൂര്‍ > കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 20മത് തവണയും എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പു നടന്ന മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്‌ഐ വിജയിച്ചത്. കെ എസ് യു എം എസ് എഫ് സഖ്യത്തെയാണ് എസ് എഫ് ഐ പരാജയപ്പെടുത്തിയത്. 114 കൗണ്‍സിലര്‍മാരില്‍ 101 കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തപ്പോള്‍ 77 ഓളം വോട്ടു നേടിയിട്ടാണ് എസ് എഫ് ഐ വിജയിച്ചത്.



ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗവും കാഞ്ഞങ്ങാട് സദ്ഗുരു എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിനി വി പി അമ്പിളി,  ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും മാങ്ങാട്ടുപറമ്പ് കാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുമായ ഇ.കെ ദൃശ്യ, വൈസ് ചെയര്‍പേഴ്‌സണ്‍ (ലേഡി) ജില്ലാ കമ്മിറ്റിയംഗവും പാലയാട് കാമ്പസ് ആന്ത്രോപോളജി വിദ്യാര്‍ത്ഥിനി ശ്രുതി പി, വൈസ് ചെയര്‍പേഴ്‌സണ്‍ കൂത്തുപറമ്പ് എം ഇ എസ് കോളേജിലെ ടി.സി. ഷൈന്‍, ജോയിന്‍ സെക്രട്ടറി കാസറഗോഡ് ഗവണ്‍മെന്റ് കോളേജിലെ മഞ്ജുഷ എം, കാസറഗോഡ് ജില്ലാ എക്‌സിക്യുട്ടീവ് സ്ഥാനത്തേക്ക് രാജപുരം സെന്റ്പയസ് കോളേജിലെ നീരജ് വി.കെ, കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവിലേക്ക് പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിലെ അനുവിന്ദ് ജി.കെ എന്നിവരാണ് വിജയിച്ചത്. നേരത്തെ വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ് എഫ് ഐ സ്ഥാനാര്‍ത്ഥി ജ്യോതിഷ് കെസനില്‍ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

മഞ്ജുഷ എം-ജോയിന്റ് സെക്രട്ടറി, അനുവിന്ദ്-ജില്ലാ എക്‌സിക്യൂട്ടീവ് കണ്ണൂര്‍, അമ്പിളി വിആര്‍-ചെയര്‍പേഴ്‌സണ്‍

മഞ്ജുഷ എം-ജോയിന്റ് സെക്രട്ടറി, അനുവിന്ദ്-ജില്ലാ എക്‌സിക്യൂട്ടീവ് കണ്ണൂര്‍, അമ്പിളി വിആര്‍-ചെയര്‍പേഴ്‌സണ്‍



സമരോത്സുകമായ മത നിരപേക്ഷത, സമരസപ്പെടാത്ത വിദ്യാര്‍ത്ഥിത്വം എന്ന മുദ്രാവാക്യം ഉയര്‍ത്തിയിട്ടാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാല ആരംഭിച്ചത് മുതല്‍ തുടര്‍ച്ചയായി  20 തവണയായിയാണ് എസ്എഫ്‌ഐ  സര്‍വ്വകലാശാല യൂണിയന്‍ അധികാരം നേടുന്നത്. എസ്എഫ്‌ഐ സ്ഥാനാര്‍ഥികളെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും പ്രവര്‍ത്തകരെയും എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി എ വിനീഷ്,സെക്രട്ടറി സച്ചിന്‍ ദേവ് എന്നിവര്‍ അഭിവാദ്യം ചെയ്തു.

ദൃശ്യ ഇകെ-ജനറല്‍ സെക്രട്ടറി, ശ്രുതി പി-വൈസ് ചെയര്‍മാന്‍, നീരജ് വികെ-ജില്ലാ എക്‌സിക്യൂട്ടീവ് കാസര്‍കോഡ്

ദൃശ്യ ഇകെ-ജനറല്‍ സെക്രട്ടറി, ശ്രുതി പി-വൈസ് ചെയര്‍മാന്‍, നീരജ് വികെ-ജില്ലാ എക്‌സിക്യൂട്ടീവ് കാസര്‍കോഡ്



വിജയികളെ ആനയിച്ച് കണ്ണൂര്‍ പട്ടണത്തില്‍ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട്  വിനീഷ്, കേന്ദ്ര കമ്മിറ്റിയംഗം നിതീഷ് നാരായണന്‍, ദിഷ്ണപ്രസാദ്, ഷിബിന്‍ കാനായി, സി.പി.ഷിജു, ഷീമ ടി.വി.എം, എം.വി.രതീഷ്, കെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.പി.അന്‍വീര്‍ സ്വാഗതവും വി.പി.അമ്പിളി നന്ദിയും പറഞ്ഞു.
ജോസഫ് കെ സനല്‍-ജില്ലാ എക്‌സിക്യൂട്ടീവ് വയനാട്, ഷൈന്‍ ടിസി-വൈസ് ചെയര്‍മാന്‍

ജോസഫ് കെ സനല്‍-ജില്ലാ എക്‌സിക്യൂട്ടീവ് വയനാട്, ഷൈന്‍ ടിസി-വൈസ് ചെയര്‍മാന്‍




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top