യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പ്രതിഷേധിക്കുക: എസ്എഫ്ഐ

തിരുവനന്തപുരം > എംജി യൂണിവേഴ്സിറ്റി ആസ്ഥാനത്തുവെച്ച് എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ് കെ എം അരുണിനെയും യൂണിവേഴ്സിറ്റി യൂണിറ്റുകമ്മിറ്റിയംഗം അച്ചു സദാനന്ദനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യൂത്ത് കോണ്‍ഗ്രസ്- ഐഎന്‍ടിയുസി ക്വട്ടേഷന്‍ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയിക് സി തോമസ് സെക്രട്ടറി എം വിജിന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
യൂണിവേഴ്സിറ്റി ആസ്ഥാനത്തുവച്ച് ഒരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ അക്രമി സംഘം ബൈക്കിലെത്തി പേപ്പര്‍ സ്പ്രേ ഉപയോഗിച്ച ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മാരകമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.









0 comments