19 September Wednesday

വീണ്ടും എസ്‌‌ഡിപിഐ ആക്രമണം ; ചാരുമൂട്‌ എസ്‌‌എഫ്‌‌ഐ വിദ്യാർത്ഥികളെ വെട്ടി

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

ആലപ്പുഴ> മഹാരാജാസ്‌ കോളേജിലെ എസ്‌‌എഫ്‌‌ഐ നേതാവ്‌ അഭിമന്യുവിനെ കുത്തികൊന്ന എസ്‌‌ഡിപിഐ ക്രിമിനലുകൾ രണ്ട്‌  വിദ്യാർത്ഥികളെ കൂടി വെട്ടി. ചാരുംമൂട്  എസ്‌എഫ്ഐ ഏരിയ സെക്രട്ടറി നൗജാസ് മുസ്തഫ , അജയ് എന്നിവരെയാണ്‌  വെട്ടിയത്‌. തലയ്ക്കും വയറിനും കാലിനും ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു .

അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പഠിപ്പു മുടക്കിയ ശേഷം  ചാരുംമൂട്ടിൽ  എസ് എഫ് ഐ പ്രവർത്തകർ നടത്തിയ  പ്രകടനത്തിനു നേരെയായിരുന്നു ആക്രമണം .
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top