22 November Thursday

നിലയ്ക്കലില്‍ കനത്ത സുരക്ഷ; തമിഴ്‌നാട്ടില്‍ നിന്നെത്തിയ ദമ്പതികളെ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 16, 2018

പത്തനംതിട്ട > ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ നിലയ്ക്കലില്‍ സംഘടിച്ചിരുന്ന വിശ്വാസികള്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ദമ്പതികളെ തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത സുരക്ഷയിലാണ് നിലയ്ക്കല്‍.

സ്ത്രീകള്‍ ശബരിമലയിലേക്ക് എത്തുന്നുണ്ടോയെന്നറിയാന്‍ വിശ്വാസികള്‍ കെ എസ് ആര്‍ ടി സി ബസില്‍ കയറി പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പത്തനംതിട്ടയില്‍നിന്ന് പമ്പയിലേക്കു പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലായിരുന്നു ദമ്പതികളുണ്ടായിരുന്നത്.

നിലയ്ക്കലില്‍ കൂടുതല്‍ പൊലീസുകാരെ  വിന്യസിച്ചിരിക്കുകയാണ്.ശബരിമലയിലേക്ക് യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ നിലയ്ക്കലില്‍ സംഘടിച്ചിരുന്ന വിശ്വാസികളെ പോലീസ് നീക്കം ചെയ്തു.

പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി നിലയിക്കലില്‍ റോഡിന്റെ ഇരുവശത്തും 500 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top