14 December Friday

തലശേരിയിൽ സിപിഐ എം അനുഭാവിയെ വെട്ടിക്കൊല്ലാൻ ശ്രമം; സംസ്ഥാനത്തൊട്ടാകെ അക്രമം അഴിച്ചുവിട്ട്‌ ആർഎസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

തലശേരി > സിപിഐ എം അനുഭാവിയെ ആർഎസ്‌എസ്‌ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. തൂവക്കുന്നിലെ കൃഷ്‌ണന്റെ മകൻ വിനീഷ്‌(32) നാണ്‌ വെട്ടേറ്റത്‌. ഞായറാഴ്‌ച രാത്രി 11ഓടെയാണ്‌ സംഭവം. ദേഹമാസകലം െവട്ടേറ്റ വിനീഷിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മയ്യഴിയിൽ സിപിഐ എം പ്രവർത്തകന്റെ വീടിന്‌ നേരെ ആർഎസ്‌എസുകാർ കല്ലെറിഞ്ഞു. മൂലക്കടവ്‌ ബ്രാഞ്ച്‌ സെക്രട്ടറി ടി രവീന്ദ്രന്റെ വീടിന്‌ നേരെയാണ്‌ ആർഎസ്‌എസുകാർ കല്ലെറിഞ്ഞത്‌. ഞായറാഴ്‌ച രാത്രി 11.30ഓടെ വാഹനങ്ങളിലെത്തിയ ഏഴംഗഗസംഘമാണ്‌ വലിയ സിമന്റ്‌ കട്ടകൊണ്ട്‌ എറിഞ്ഞത്‌.

കലാപം ലക്ഷ്യമിട്ട്‌ ഞായറാഴ്‌ച രാത്രി ആർഎസ്‌എസ്‌ സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിട്ടു. വിവിധയിടങ്ങളിലായി നിരവധി അക്രമസംഭവങ്ങളാണ്‌ ഒരു രാത്രിയിൽ അരങ്ങേറിയത്‌.


പ്രധാന വാർത്തകൾ
Top