21 November Wednesday

കരിമണ്ണൂരില്‍ ആർഎസ്എസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ യുഡിഎഫ് പ്രവർത്തകരും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 23, 2018

കരിമണ്ണൂർ > ശബരിമല വിഷയത്തിൽ ആർഎസ്എസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തത് യുഡിഎഫ് പ്രവർത്തകർ. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് കരിമണ്ണൂർ പഞ്ചായത്തംഗം അടക്കമുള്ള യുഡിഎഫ് നേതാക്കളും പ്രവർത്തകരും  പരസ്യമായി പങ്കെടുത്തത്.

ചില  സമുദായ സംഘടനകളുടെ പിന്തുണയോടെ നടത്തിയ മാർച്ചിൽ നൂറിൽ താഴെ ആളുകളാണ് പങ്കെടുത്തത്. റോഡിൽ ഗതാഗതതടസ്സം  സൃഷ്ടിച്ചാണ് ടൗണിൽനിന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച‌് നീങ്ങിയത്. ഇതുമൂലം ഉടുമ്പന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പന്നൂർ വഴിക്ക്  തിരിച്ചുവിടേണ്ടിവന്നു. മാർച്ചിൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമാണ് പങ്കെടുത്തത്. കേരള കോൺഗ്രസ് പ്രതിനിധിയായി പഞ്ചായത്തിൽ വിജയിച്ച പി കെ ശിവൻകുട്ടിയും അറിയപ്പെടുന്ന കോൺഗ്രസ‌് നേതാക്കളും  ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തു. ശിവൻകുട്ടി മുമ്പ് കോൺഗ്രസ് പ്രവർത്തകനായിരുന്നു. കരിമണ്ണൂൾ സഹകരണ ബാങ്കിൽ ജീവനക്കാരനായിരുന്ന ഇയാൾ ബാങ്ക് ഭരണം കേരള കോൺഗ്രസിനായപ്പോഴാണ് കേരള കോൺഗ്രസിൽ ചേർന്നത്.

ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട കേരള കോൺഗ്രസ് നേതാക്കൾ പറയുന്നത്, നേതൃത്വം അറിഞ്ഞല്ല ശിവൻകുട്ടി ആർഎസ്എസ് മാർച്ചിൽ പങ്കെടുത്തതെന്നും ഇയാൾ ഇപ്പോഴും കോൺഗ്രസുകാരനാണെന്നുമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top