21 September Friday

കുന്നോത്ത്പറമ്പ് പഞ്ചായത്ത് 26.5 ലക്ഷം നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

കണ്ണൂര്‍ > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 26.5 ലക്ഷം രൂപ നല്‍കി. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ തുക ഏറ്റുവാങ്ങി. പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്‍ അധ്യക്ഷനായി. വൈസ്പ്രസിഡന്റ് പി പി സാവിത്രി, ജില്ലാ പഞ്ചായത്തംഗം കെ പി ചന്ദ്രന്‍, ബ്ലോക്പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ വി  ബാലന്‍, ബ്ലോക്പഞ്ചായത്തംഗം സി വി ജലീല്‍, സീനിയര്‍ സൂപ്രണ്ട് ടി ധനീഷ് എന്നിവര്‍ സംസാരിച്ചു 

സെക്രട്ടറി എം ഹരിദാസന്‍ സ്വാഗതവും കെ പി സമീറ നന്ദിയും പറഞ്ഞു. ചെണ്ടയാട് യുപി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥി റിയഫാത്തിമ തന്റെ ഒരു വര്‍ഷത്തെ സഞ്ചയിക നിക്ഷേപം മന്ത്രിയെ ഏല്‍പിച്ചു. ചടങ്ങില്‍ വിവിധ സംഘടനകളും ഫണ്ട് കൈമാറി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top