16 November Friday

പ്രളയം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

തിരുവനന്തപുരം > പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നഷ്ടപരിഹാരത്തെ സംബന്ധിച്ച് ക്രിയാത്മകമായ നിര്‍ദേശം പ്രതിപക്ഷം മുഖ്യമന്ത്രിക്ക് നല്‍കും. അഞ്ച് ലക്ഷംവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് പറഞ്ഞു.

കേരളത്തിനേറ്റ പ്രഹരം നേരിടുന്നതില്‍ പ്രതിപക്ഷം മുന്നിലുണ്ടാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഇതുവരെ പിന്തുണച്ചിട്ടുണ്ട്. പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ക്ഷണിച്ചപ്പോള്‍ പോയത് ജനങ്ങള്‍ക്ക് നല്ലൊരു സന്ദേശം നല്‍കാനാണ്.

കൂടുതല്‍ സൈന്യം നേരത്തെ എത്തിയിരുന്നെങ്കില്‍ മരണസംഖ്യ കുറയ്‌ക്കാമായിരുന്നു. യുഎഇ പ്രഖ്യാപിച്ചിട്ടുള്ള സഹായം കേരളം വാങ്ങിയെടുക്കണം. കൂടുതല്‍ ധനസഹായം നേടിയെുത്ത് കടംവാങ്ങുന്നത് കുറയ്‌‌ക്കാമെന്നും ചെന്നിത്തല പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top