ഏഷ്യാനെറ്റ് മേധാവിയുടെ കായല്‍ കയ്യേറ്റം; കയ്യേറിയ റിസോര്‍ട്ടില്‍ ഡിവൈഎഫ്‌ഐ കൊടികുത്തി

കോട്ടയം > ഏഷ്യാനെറ്റ് ചാനല്‍ മേധാവിയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. കുമരകം നിരാമയ റിസോര്‍ട്ട് കായല്‍ കയ്യേറ്റ വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.
റിസോര്‍ട്ടിനുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ കൊടി നാട്ടി. റിസോര്‍ട്ടിലേക്ക് സ്വകാര്യമായി ഉപയോഗിച്ചുവന്ന റോഡിലേക്കുള്ള ഗേറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.
മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി പിഎന്‍ബിനു ഉദ്ഘാടനം ചെയ്‌തു. സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ് സജേഷ് ശശി, തുടങ്ങിയവര്‍ സംസാരിച്ചു.










0 comments